174 പരാതികൾ തീർപ്പാക്കി



കോഴിക്കോട്‌ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്‌ ജില്ലാ ഓംബുഡ്സ്മാൻ 174 പരാതികൾ തീർപ്പാക്കി. 185 പരാതികളാണ്‌ ലഭിച്ചതെന്ന്‌ ഓംബുഡ്സ്മാൻ വി പി സുകുമാരൻ അറിയിച്ചു. പദ്ധതി നടത്തിപ്പ്‌ കാര്യക്ഷമമാക്കുന്നതിനാണ്‌ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ഓംബുഡ്സ്മാനെ നിയമിച്ചത്.   അവിദഗ്ധ തൊഴിലിനുള്ള കൂലി വൈകൽ, കൂലി –-പ്രവൃത്തി, സ്ഥലത്തെ സൗകര്യങ്ങൾ എന്നിവ നിഷേധിക്കൽ, തൊഴിലിടങ്ങളിൽ ഉണ്ടാവുന്ന അപകടങ്ങൾക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ നൽകാതിരിക്കൽ  തുടങ്ങിയ പരാതികളാണ്‌ ലഭിച്ചത്‌. തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് പരിശോധിച്ച് ഇടപെട്ടതായി ഓംബുഡ്സ്മാൻ അറിയിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഒരു കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രവർത്തിച്ച  ഉദ്യോഗസ്ഥരെയും തൊഴിലാളികളേയും  അഭിനന്ദിച്ചു.  പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും അദാലത്തുകൾ സംഘടിപ്പിച്ചു. 28 അദാലത്തുകളും 17 പബ്ലിക് ഹിയറിങ്ങുകളും 13 പ്രവൃത്തി സ്ഥല പരിശോധനകളും നടത്തി.  പദ്ധതിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് സർക്കാരിന്‌ റിപ്പോർട്ടുകൾ അയച്ചിട്ടുണ്ട്‌. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) - ഗ്രാമീൺ  ഭവന നിർമാണ പദ്ധതി സംബന്ധിച്ചും  പരാതി നൽകാം. പരാതികൾ ഓംബുഡ്സ്മാൻ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, സിവിൽ സ്റ്റേഷൻ, കോഴിക്കോട് എന്ന വിലാസത്തിൽ അയക്കാം. ombudsmanmgnreeskkd@gmail.com Read on deshabhimani.com

Related News