മെഡിക്കൽ കോളേജിലെ പീഡനം: പ്രതിക്ക്‌ ജാമ്യമില്ല



കോഴിക്കോട്  ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചില്ല. വടകര മയ്യന്നൂർ കുഴിപറമ്പത്ത് ശശീന്ദ്രന്റെ  ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്.  മെഡിക്കൽ കോളേജ് ആശുപത്രിയിൽ  തൈറോയിഡ്‌ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിലാക്കിയ ശേഷം പീഡിപ്പിച്ചെന്നാണ്‌ കേസ്‌.  ഇയാളെ സർവീസിൽനിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. Read on deshabhimani.com

Related News