കലോത്സവ 
ദൃശ്യാവിഷ്‌കാരം: 11 പേർക്കെതിരെ കേസ്‌



കോഴിക്കോട്  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാ​ഗതഗാനത്തിലെ ദൃശ്യാവിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ 11 പേർക്കെതിരെ കേസ്‌. ദൃശ്യാവിഷ്‌കാരം ഒരുക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ടർ കനകദാസിനും അതിൽ അഭിനയിച്ചവരും ഉൾപ്പെടെയുള്ളവർക്കെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിന്റെ നിർദേശ പ്രകാരമാണ് കേസെടുത്തത്. ദൃശ്യാവിഷ്‌കാരത്തിൽ മതസ്‌പർധയുണ്ടാക്കുന്ന ഭാഗങ്ങളുണ്ടെന്ന്‌ ആരോപിച്ച്‌ അഡ്വ. വി ആർ അനൂപ്‌ നടക്കാവ്‌ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിൽ നടപടി വൈകിയതോടെയാണ്‌ കോടതിയെ സമീപിച്ചത്‌. മതസ്പർധ വളർത്തൽ ​(ഐപിസി 153) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട്ട്‌ നടന്ന 61ാമത്‌ സ്കൂൾ കലോത്സവത്തിന്റെ സ്വാ​ഗത ഗാനത്തിലാണ് വിവാദമായ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചത്. മുസ്ലിം മതചിഹ്നങ്ങൾ  ധരിച്ചയാളെ തീവ്രവാദിയായി  അവതരിപ്പിച്ചതാണ് വിവാദമായത്. Read on deshabhimani.com

Related News