ആശ്വാസത്തിന്റെ ഒരു ദിനം കൂടി



കോഴിക്കോട്‌  ജില്ലയിൽ കോവിഡ്‌ 19 പോസിറ്റീവ്‌ കേസുകളില്ലാതെ ഒരു ദിനം കൂടി.  21,239 പേരാണ്‌ ചൊവ്വാഴ്‌ച നിരീക്ഷണത്തിലുള്ളത്‌.  പുതുതായി വന്ന അഞ്ചുപേർ ഉൾപ്പെടെ 17 പേരാണ് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത്. 10 പേരെ ഡിസ്ചാർജ് ചെയ്‌തു.  സംസ്ഥാന സർക്കാരിന്റെ കോവിഡ്-19 ട്രാക്കർ വെബ്‌പോർട്ടൽ വഴി കീഴ്സ്ഥാപനങ്ങളിൽനിന്ന്‌ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നിരീക്ഷണത്തിൽ ചേർക്കപ്പെട്ടവർ ഉൾപ്പെടെയവരുടെ കണക്കാണിത്‌.  ഒരു സ്രവസാമ്പിൾകൂടി  പരിശോധനക്ക്‌ അയച്ചു. ആകെ 257 സാമ്പിൾ പരിശോധനക്കയച്ചതിൽ 245 എണ്ണത്തിന്റെ ഫലം ലഭിച്ചു. 236 എണ്ണം നെഗറ്റീവാണ്. ജില്ലയിൽ ഇതുവരെ ഒമ്പതുപേർക്ക്‌ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇതിൽ ആറുപേരാണ്‌ കോഴിക്കോട്‌ സ്വദേശികൾ. 12 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.      ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ വിലയിരുത്തി.  മാനസികസംഘർഷം കുറയ്ക്കാനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ മെന്റൽ ഹെൽത്ത് ഹെൽപ്പ്‌ലൈനിലൂടെ 34 പേർക്ക്  കൗൺസലിങ്‌ നൽകി. കൂടാതെ 86 പേർ മാനസികസംഘർഷം ലഘൂകരിക്കുന്നതിനായി ഫോണിലൂടെ സേവനം തേടി. കോഴിക്കോട് കോർപറേഷൻ പരിധിയിൽ മൈക്ക് പ്രചാരണം നടത്തി. Read on deshabhimani.com

Related News