നവമാധ്യമങ്ങളിൽ വ്യാജ പ്രചാരണം: 2 പേർക്കെതിരെ കേസ്



വടകര കോവിഡ് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ രണ്ടുപേർക്കെതിരെ വടകര പൊലീസ് കേസെടുത്തു. രാജസ്ഥാൻ സ്വദേശിക്കും തിരുവള്ളൂരിലെ യുവാവിനെതിരെയുമാണ്‌ കേസ്‌.  പുത്തൂർ 110 കെ വി സബ്സ്റ്റേഷനുസമീപം പുത്തൂർ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന രാജസ്ഥാൻ മവൽപൂർ സ്വദേശി സീതാറാം കോലിക്കെതിരെ(45)യാണ് കേസെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാനായി നാട്ടിലേക്ക് വാഹനം പോകുന്നുണ്ടെന്നും എല്ലാവരും വടകരയിൽ എത്തണമെന്നും വാട്സ്‌ആപ്പ്‌  സന്ദേശം അയച്ചതിനാണ്‌ കേസ്‌. 14 വർഷമായി ഇവിടെ താമസിച്ചുവരികയാണ്.   വാർഡ് മെമ്പർക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ അപവാദ പ്രചാരണം നടത്തിയതിന്‌ തിരുവള്ളൂർ വെളുത്തപറമ്പത്ത് മനൂപിനെതിരെയാണ് മറ്റൊരു കേസ്.  തിരുവള്ളൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പർ ഡി പ്രജീഷ് നൽകിയ പരാതിയിലാണ് നടപടി. വാർഡിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചനിൽനിന്ന്‌ പാകംചെയ്യുന്ന ഭക്ഷണത്തിൽ വിഷം ചേർത്തിട്ടുണ്ടെന്നും ഇവനെ സൂക്ഷിക്കണമെന്നും ഫെയ്‌സ് ബൂക്കിലൂടെ വ്യാജ പ്രചാരണം നടത്തുകയായിരുന്നു.  Read on deshabhimani.com

Related News