മത്സ്യബന്ധനത്തിന്‌ അനുമതിയെന്ന്‌ വ്യാജ സന്ദേശം



ഒഞ്ചിയം  ചോമ്പാൽ ഹാർബറിൽ മത്സ്യബന്ധനത്തിന് കോസ്റ്റൽ പൊലീസ് അനുമതി നൽകിയെന്ന വ്യാജസന്ദേശം. കടലിൽ പോകാൻ തൊഴിലാളികൾ തയ്യാറെടുക്കുന്നതറിഞ്ഞ്‌ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി സന്ദേശം വ്യാജമാണെന്ന് ബോധ്യപ്പെടുത്തി തൊഴിലാളികളെ പിന്തിരിപ്പിച്ചു. മൊബൈലിൽ പ്രചരിച്ച തെറ്റായ വാർത്തയുടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ചോമ്പാൽ ഹാർബർ, മടപ്പള്ളി, കുരിയാടി തുടങ്ങിയ കേന്ദ്രങ്ങളിലെത്തി സംഘം പരിശോധന നടത്തി.   കഴിഞ്ഞദിവസം മാഹി ഭാഗത്തുനിന്ന് മത്സ്യബന്ധം നടത്തി എത്തിയ വള്ളത്തിലെ മീൻ അഴിയൂരിലെ ആസ്യ റോഡിൽ വിൽപ്പന നടത്തിയതോടെ വലിയ ആൾക്കൂട്ടമുണ്ടായി. ഗുണനിലവാരമുള്ള ഐസ് വയ്‌ക്കാത്ത മീൻ ഉണ്ടെന്ന വിവരമറിഞ്ഞ്‌ പലയിടങ്ങളിൽനിന്നും വാഹനങ്ങളിൽ ജനം എത്തിയതോടെ പൊലീസിന് തലവേദനയായി. ഒടുവിൽ ലാത്തി വീശിയാണ്‌ ജനത്തെ പിരിച്ചുവിട്ടത്.  മാഹി ഭാഗങ്ങളിലെ കടലിൽ പത്തിൽ കൂടുതൽ പേർ മത്സ്യബന്ധനം നടത്തുന്നത് പ്രശ്നം സൃഷ്ടിക്കുന്നതായി തൊഴിലാളികൾ പറഞ്ഞു.  രാജ്യം ലോക്ക്‌ ഡൗൺ ആയ സാഹചര്യത്തിൽ മത്സ്യബന്ധനവും ചോമ്പാൽ ഹാർബറിലെ ലേലവും സംയുക്ത കടൽകോടതി തീരുമാനപ്രകാരമാണ്‌ നിർത്തിവച്ചത്. Read on deshabhimani.com

Related News