ജില്ലയില്‍ 
1030 പേര്‍ക്ക് കോവിഡ്



കോട്ടയം  ജില്ലയിൽ  1030 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1024 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതുതായി 8823 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.67 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 428 പുരുഷന്മാരും 444 സ്ത്രീകളും  158 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 740  പേർ രോഗമുക്തരായി. 6922  പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 219946 പേർ കോവിഡ് ബാധിതരായി. 210700 പേർ രോഗമുക്തി നേടി. ആകെ 34930 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. Read on deshabhimani.com

Related News