തുമ്പികൾ കൂട്ടമായെത്തി; ശലഭോത്സവം ആവേശമായി

വേനൽത്തുമ്പി ജില്ലാസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ്‌ 
ഡി എസ് സന്ദീപ് ഉദ്ഘാടനം
ചെയ്യുന്നു


 കോട്ടയം പാറിപ്പറന്ന്‌ നടന്ന സന്തോഷദിനങ്ങളുടെ ഓർമകൾ പങ്കുവച്ച്‌ വേനൽത്തുമ്പികളുടെ ജില്ലാതല സംഗമം. ശലഭോത്സവം 2023, വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷിക സെമിനാർ എന്നിവ ആവേശമായി. ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡി എസ് സന്ദീപ് സംഗമം ഉദ്‌ഘാടനംചെയ്‌തു. 12 ഏരിയകളിൽ നിന്ന്‌ 259 തുമ്പികൾ പരിപാടിയിൽ പങ്കെടുത്തു.  വൈക്കം സത്യഗ്രഹത്തിന്റെ നൂറാംവാർഷികത്തോടുനുബന്ധിച്ച്‌ പ്രഭാഷണംനടന്നു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി.   ജില്ലാ പ്രസിഡന്റ് വൈഷ്ണവി രാജേഷ് അധ്യക്ഷയായി. എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികളായ കുട്ടികളെ സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ എന്നിവർ അനുമോദിച്ചു. ജില്ലാ കൺവീനർ ഒ ആർ പ്രദീപ്, ജില്ലാ സെക്രട്ടറി നന്ദനാ ബാബു, എം എസ് സാനു, കെ പി പ്രശാന്ത്, എസ് മൃദുല, അമൽ ഡൊമനിക്, അനന്ദു സന്തോഷ്, പി രമേശൻ എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News