‘ചങ്ങലവലിയല്ല’ നടക്കുന്നത്‌ എംഎൽഎയുടെ പാലംവലി



  കോട്ടയം  സംസ്ഥാന സർക്കാരിന്റെ പദ്ധതികളോട്‌ നിസ്സഹകരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ജനങ്ങളോട്‌ മാപ്പുപറയണമെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ. താൻ മന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച ചില പദ്ധതികൾ മുടങ്ങിയെന്നാണ്‌ അദ്ദേഹത്തിന്റെ പരാതി.  ആകാശപ്പാത പോലുള്ള തട്ടിക്കൂട്ട് പദ്ധതികൾ പൊളിഞ്ഞതോടെ വികസനത്തിന്റെ പൊയ്‌മുഖങ്ങളാണ് തുറന്നുകാട്ടപ്പെട്ടത്‌. ആകാശപ്പാതയുടെ ജന്മവൈകല്യത്തിന്‌ സർക്കാരിന്‌ എന്ത് ചെയ്യാനാകും. നഗരത്തിന് നടുവിൽ നാലുസ്ഥലത്ത് ലിഫ്‌റ്റ്‌ സ്ഥാപിച്ച്‌ ആകാശപാതയിലേക്ക് കയറണമെങ്കിൽ സ്ഥലം ഏറ്റെടുക്കണം എന്ന ബോധംപോലും പ്ലാൻ തയ്യാറാക്കിയവർക്കുണ്ടായിരുന്നില്ല. ഇതിന്റെ ഓപ്പറേറ്റർമാരെ ആരാണ് നിയമിക്കേണ്ടത്. ഇവർക്ക് ആര് ശമ്പളം നൽകും. ഇത്രയും കഷ്ടപ്പെട്ട് ആകാശപാതയുടെ മുകളിൽ  കയറുന്നത് എന്തിനാണെന്ന ജനത്തിന്റെ ചോദ്യത്തിന് എന്ത് മറുപടിയുണ്ട്‌. ദേശീയപാത നിർമാണത്തിനെതിരെ സമരംചെയ്ത വയൽക്കിളികൾക്ക് വേണ്ടി നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചയാളാണ്‌, വയൽ നികത്തി ചിങ്ങവനത്തേക്ക് സമാന്തരപാത ഉണ്ടാക്കണമെന്ന് വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.     Read on deshabhimani.com

Related News