ശക്തമായ മഴയ്ക്ക് 
സാധ്യത; ഇന്ന് മഞ്ഞ അലർട്ട്



കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൊവ്വാഴ്‌ച  ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.   മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ  ജാഗ്രത പാലിക്കണമെന്ന് കലക്ടർ ഡോ. പി കെ  ജയശ്രീ അറിയിച്ചു. Read on deshabhimani.com

Related News