തൊഴിലാളികളുടെ 
ആത്മാഭിമാന സദസ്‌ നാളെ



കോട്ടയം  ചുമട്ടുതൊഴിലാളികളുടെ ആത്മഭിമാനത്തെ ചോദ്യം ചെയ്യരുത്‌, സമൂഹത്തിൽ മാന്യമായും അഭിമാനത്തോടെയും ജീവിക്കണം എന്ന അഭ്യർഥനയുമായി സംയുക്ത സമരസമതിയുടെ  നേതൃത്വത്തിൽ ബുധനാഴ്‌ച ജില്ലാ കേന്ദ്രത്തിൽ ചുമട്ടുതൊഴിലാളികൾ ആത്മാഭിമാന സദസ് നടത്തുമെന്ന്‌ യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  പകൽ 10.30ന്‌  പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനിയിലാണ്‌ സദസ്. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ജെ തോമസ്‌ ഉദ്‌ഘാടനം ചെയ്യും.   തൊഴിലാളി സംഘടനകൾ നോക്കുകൂലിക്ക്‌ എതിരാണ്‌. ചെയ്യാത്ത ജോലിക്ക്‌ കൂലി വാങ്ങുന്നത്‌ ട്രേഡ്‌ യൂണിയനുകൾ അംഗീകരിക്കുന്നില്ല.  എല്ലാ ആപത്‌ ഘട്ടങ്ങളിലും സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്ത്‌ മാതൃകാപരമായ സേവനം ചെയ്യുന്നവരാണ്‌.  യന്ത്രവൽക്കരണം മൂലം  തൊഴിൽ നഷ്ടപ്പെടുമ്പോൾ സർക്കാരും തൊഴിലുടമകളും സംഘടനകളുമായി ആലോചിച്ച്‌ സ്വീകാര്യമായ പകരം സംവിധാനം ഉണ്ടാക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു.  എം എച്ച്‌ സലിം(സിഐടിയു), ഫിലിപ്പ്‌ ജോസഫ്‌(ഐഎൻടിയുസി), ബി രാമചന്ദ്രൻ(എഐടിയുസി), ഹലീൽ റഹ്‌മാൻ(എസ്‌ടിയു) എന്നിവർ വാർത്താസമ്മേളനത്തിൽ  പങ്കെടുത്തു. Read on deshabhimani.com

Related News