തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന്‌



 കോട്ടയം കോട്ടയം നഗരസഭയിലെ പുത്തൻതോട്, പൂഞ്ഞാർ  പഞ്ചായത്തിലെ പെരുനിലം, മണിമല പഞ്ചായത്തിലെ മുക്കട വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്‌ച. രാവിലെ ഏഴ് മുതൽ വെകിട്ട് ആറ് വരെയാണ്‌ വോട്ടെടുപ്പ്‌. ബുധനാഴ്‌ച വോട്ടെണ്ണും. കോൺഗ്രസ് കൗൺസിലർ ജിഷ ബെന്നിയുടെ മരണത്തെ തുടർന്നാണ് കോട്ടയം നഗരസഭയുടെ 38–-ാം ഡിവിഷനിൽ(പുത്തൻതോട്‌)  ഉപതെരഞ്ഞെടുപ്പ്‌. എൽഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങൾ വീതമുണ്ടായിരുന്ന നഗരസഭയിൽ ഭരണകക്ഷിയായ യുഡിഎഫിന്‌, ജിഷ ബെന്നിയുടെ വിയോഗത്തിലൂടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. മണിമല പഞ്ചായത്ത്‌ ആറാം വാർഡ്‌(മുക്കട)  അംഗമായിരുന്ന എൽഡിഎഫിലെ പി കെ ബാബുവിന്റെ മരണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. ജനപക്ഷത്തിന്റെ സിറ്റിങ്‌ സീറ്റായ പൂഞ്ഞാർ പഞ്ചായത്ത്‌ ഒന്നാം വാർഡ്(പെരുനിലം) അംഗം വിദേശത്ത്‌  പോയതിനെത്തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. Read on deshabhimani.com

Related News