പൊതുശുചീകരണ യജ്ഞം തുടങ്ങി



കോട്ടയം മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള പൊതുശുചീകരണ യജ്ഞത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോട്ടയം സിവിൽ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നിർവഹിച്ചു.    ഒരുവർഷം നീളുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽക്കുന്നത്.  സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളും പരിസരവും വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ജില്ലയിലെ എല്ലാ സർക്കാർ അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും പരിസവും ശുചീകരിച്ചു. നീക്കംചെയ്യുന്ന ജൈവ മാലിന്യങ്ങൾ വളമാക്കാനോ അല്ലെങ്കിൽ ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ വഴി സംസ്‌കരിക്കാനോ ആണ് തീരുമാനം. അജൈവ മാലിന്യ സംസ്‌കരണത്തിന്‌ ഹരിത കർമ സേനയുടെ സേവനവും ഉപയോഗപ്പെടുത്തും.  ഇ -മാലിന്യങ്ങൾ, ഉപയോഗ ശൂന്യമായ ഫർണീച്ചറുകൾ എന്നിവ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.  തദ്ദേശ ജോ.ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ബെവിൻ ജോൺ, മാലിന്യമുക്ത കേരളം ജില്ലാ കോ-ർഡിനേറ്റർ ടി പി ശ്രീശങ്കർ തുടങ്ങി വിവിധ വകുപ്പ് മേധാവികൾ ശുചീകരണത്തിന്‌ നേതൃത്വം നൽകി. Read on deshabhimani.com

Related News