ആളുകൂടല്ലേ; ഒരുമ മതി



 കോട്ടയം കോവിഡ്‌–-19 ഞായറാഴ്‌ച ഫലം വന്ന 28 സാമ്പിളുകളും നെഗറ്റീവാണ്‌. ജില്ലയിൽ രോഗവിമുക്‌തരായവർ രണ്ട്‌ പേർ. റാന്നി സ്വദേശികളുടെ ആദ്യത്തെ സാമ്പിളുകൾ നെഗറ്റീവാണ്‌. നിലവിൽ ഒരാൾക്ക്‌ മാത്രമാണ്‌ കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്‌.  മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മൂന്ന്‌ പേർ നിരീക്ഷണത്തിലുണ്ട്‌. 75 പേരെ ഞായറാഴ്‌ച വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. മൊത്തം 3354 പേരാണ്‌ ഇത്തരത്തിൽ കഴിയുന്നത്‌. 237 പേരുടെ സാമ്പിൾ പരിശോധനയിൽ 224 പേരുടേതും നെഗറ്റീവാണ്‌. ലഭിക്കാനുള്ളത്‌ ഒമ്പത്‌ ഫലങ്ങളാണ്‌. മൂന്ന്‌ സാമ്പിളുകൾ നിരാകരിച്ചു. ഞായറാഴ്‌ച ആറ്‌ പേരുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌.  രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ളവർ ആകെ 128 ആണ്‌. നേരിട്ടല്ലാതെയുള്ള സമ്പർക്കം –-43 പേരുമാണ്‌. കൺട്രോൾ റൂമിൽ ഞായറാഴ്‌ച 89 പേർ വിളിച്ചു. 1923 പേരാണ്‌ ഇതുവരെ കൺട്രോൾ റൂമിലേക്ക്‌ വിളിച്ചത്‌. ടെലി കൺസൽട്ടേഷൻ സംവിധാനത്തിൽ ബ‌ന്ധപ്പെട്ടവർ 35 പേരും. മൊത്തം 461 പേർ ഈ സംവിധാനം ഉപയോഗിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ 1372 വീടുകൾ സംഘം സന്ദർശിച്ചു. മെഡിക്കൽ സംഘം പരിശോധിച്ച അതിഥി തൊഴിലാളികൾ 284, ഞായറാഴ്‌ച ടെിഫോൺ കൗൺസിലിങ് സേവനം ലഭിച്ചവർ 160 പേർ. ആകെ 2758 പേർക്ക്‌ ടെലി ഫോൺ സേവനം ലഭിച്ചു.     Read on deshabhimani.com

Related News