സഹകരണ മേഖലയെ തകർക്കുന്ന
കേന്ദ്രസർക്കാർ നയം തിരുത്തണം



  വി ആർ ഭാസ്കരൻ നഗർ(കടുത്തുരുത്തി) കേരളത്തിലെ സഹകരണ മേഖലയെ കടന്നാക്രമിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് സിപിഐ എം കടുത്തുരുത്തി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സഹകരണ പ്രസ്ഥാനത്തെ ഇല്ലാതാക്കി മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾക്കും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കും വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന സമീപനം ബിജെപി സർക്കാർ തിരുത്തണം.  കടുത്തുരുത്തി മിനി സിവിൽ സ്‌റ്റേഷനിലേക്ക്‌ സർക്കാർ ഓഫീസുകൾ മാറ്റി സ്ഥാപിക്കുക, കടുത്തുരുത്തി–- മാഞ്ഞൂർ പഞ്ചായത്തുകളെ കുട്ടനാട്‌ പാക്കേജിന്റെ രണ്ടാം റീച്ചിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സമ്മേളനം ഞായറാഴ്ച സമാപിച്ചു. പൊതുചർച്ചയ്ക്ക് ഏരിയ സെക്രട്ടറി കെ ജി രമേശൻ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജെ ജോസഫ്, അഡ്വ. പി കെ ഹരികുമാർ, ടി ആർ രഘുനാഥൻ, ലാലിച്ചൻ ജോർജ്, ജില്ലാ കമ്മിറ്റിയംഗം പി വി സുനിൽ എന്നിവർ മറുപടി പറഞ്ഞു. ക്രഡൻഷ്യൽ റിപ്പോർട്ട്‌ കൺവീനർ ടി ടി ഔസേഫ് അവതരിപ്പിച്ചു. സ്വാഗതസംഘം ട്രഷറർ കെ പി പ്രശാന്ത് നന്ദി പറഞ്ഞു. ബാലസംഘം ഏരിയ കമ്മിറ്റിയംഗവും കല്ലറ സെന്റ് തോമസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമായ ഗൗരി സുഗുണൻ യോഗ അവതരണവും സമ്മേളന പ്രതിനിധി പ്രസന്നകുമാർ ചൂളംവിളിയിലൂടെ ഗാനവും ആലപിച്ചു.   21 അംഗ ഏരിയ കമ്മറ്റിയെയും 12 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.    കെ ജയകൃഷ്ണൻ കടുത്തുരുത്തി ഏരിയ സെക്രട്ടറി സിപിഐ എം കടുത്തുരുത്തി ഏരിയ സെക്രട്ടറിയായി കെ ജയകൃഷ്ണനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയംഗങ്ങൾ-: കെ ജി രമേശൻ, കെ യു വർഗീസ്, ടി സി വിനോദ്, കെ പി പ്രശാന്ത്, ടി എസ് ശരത്‌, പത്മാചന്ദ്രൻ, പി ആർ സുഷമ, സദാനന്ദ ശങ്കർ, വി കെ സുരേഷ്കുമാർ, ജോർജ് വർക്കി, കോമളവല്ലി രവീന്ദ്രൻ, ടി ടി ഔസേഫ്, എൻ എസ് രാജു, ബെന്നി ജോസഫ്, കെ ടി സുഗുണൻ, ലില്ലി മാത്യു, പി സി സുകുമാരൻ, എൻ സി ജോയി, സണ്ണി രാഘവൻ, സ്വപ്ന സുരേഷ്. Read on deshabhimani.com

Related News