പ്രകൃതിക്ഷോഭം: ദുരിതബാധിതരെ 
സഹായിക്കണം– സിപിഐ എം



പി ഐ ഷുക്കൂർ നഗർ (മുണ്ടക്കയം) പ്രകൃതിക്ഷോഭത്തിൽ സർവതും നഷ്ടപ്പെട്ട  കൂട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, പാറത്തോട് പഞ്ചായത്തുകളിലെ ദുരിതബാധിതരെ സഹായിക്കാൻ അടിയന്തര നടപടി വേണമെന്ന് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക്‌ 10 ലക്ഷം രൂപയും വീട്‌ നഷ്ടപ്പെട്ടവർക്ക്‌ നാല്‌ ലക്ഷവും നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക്‌ അഞ്ച്‌ ലക്ഷം രൂപ വീതം വിതരണംചെയ്തു. വളർത്ത്‌ മൃഗങ്ങളും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് ധനസഹായവും നൽകിയ സർക്കാരിനെ സമ്മേളനം അഭിനന്ദിച്ചു.   സഹകരണ മേഖലയെ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ നടപടി പിൻവലിക്കുക, കാഞ്ഞിരപ്പള്ളിയിൽ റബർ പാർക്ക് സ്ഥാപിക്കുക, കാഞ്ഞിരപ്പള്ളി താലൂക്കിലെ ഹിൽമെൻ സെറ്റിൽമെന്റിലെ മുഴുവനാളുകളുകൾക്കും ഉപാധിരഹിത പട്ടയം നൽകുക, കിഴക്കൻ മേഖലയിൽ കൃഷിക്കാരെയും ഇവരുടെ കൃഷിയേയും സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഏരിയ സെക്രട്ടറി കെ രാജേഷ്, ജില്ലാ സെക്രട്ടറി എ വി റസൽ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്‌, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. എം ടി ജോസഫ്, അഡ്വ. കെ സുരേഷ് കുറുപ്പ്, കെ എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് കൺവീനർ വി എൻ രാജേഷ് അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ എം ജി രാജു നന്ദി പറഞ്ഞു. 21 അംഗ ഏരിയ കമ്മിറ്റിയെയും 19 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.    കെ രാജേഷ്‌ കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി  കെ രാജേഷ് സെക്രട്ടറിയായുള്ള 21 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയംഗങ്ങൾ: പി എസ് സുരേന്ദ്രൻ, കെ സി ജോർജുകുട്ടി, ഷമീം അഹമ്മദ്, - വി സജിൻ, എസ് ഷാജി, പി കെ സണ്ണി, സി വി അനിൽകുമാർ, റജിന റഫീഖ്, ടി എസ് കൃഷ്ണകുമാർ, ജയിംസ് പി സൈമൺ, ജി സുജിത്ത് കുമാർ, പി കെ നസീർ, വി എൻ രാജേഷ്, കെ സി സോണി, പി കെ ബാലൻ, പി എസ് സജിമോൻ, എം വി ഗിരീഷ് കുമാർ, വി എൻ പീതാംബരൻ, അജാസ് റഷീദ്, അർച്ചന സദാശിവൻ. Read on deshabhimani.com

Related News