600 കടന്നു



കോട്ടയം ജില്ലയിൽ ആദ്യമായി കോവിഡ്‌ രോഗികളുടെ എണ്ണം 600നു മുകളിലെത്തി. 629 പേർക്കാണ് ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌.  623 പേരും സമ്പർക്കത്തിലൂടെയാണ് രോഗികളായത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗികളായി. 5415 പുതിയ പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 11.6 ആണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 288 പുരുഷൻമാരും 274 സ്ത്രീകളും 67 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 96 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 512 പേർ രോഗമുക്തരായി. 4233 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 34843 പേർ കോവിഡ് ബാധിതരായി.  30555 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 15574 പേർ ക്വാറന്റൈനിൽ കഴിയുന്നു.   ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്റര്‍ പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കോട്ടയം കോടിമതയിലെ മലയാള മനോരമ യൂണിറ്റ് ഇൻസ്റ്റിറ്റ്യൂഷണൽ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. ക്ലസ്റ്റർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. Read on deshabhimani.com

Related News