കൂട്ടിക്കലിന്റെ കണ്ണീരൊപ്പാൻ



കൂട്ടിക്കൽ കൂട്ടിക്കൽ ദുരന്തബാധിതരുടെ കണ്ണീരൊപ്പി കേരള സർക്കാർ. ഉരുൾപൊട്ടലിലും കാലവർഷത്തിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും ദുരന്തബാധിതർക്കും ദുരിതാശ്വാസ ധനസഹായം നൽകാനുള്ള മന്ത്രിസഭാ തീരുമാനമാണ് കൂട്ടിക്കലിന് പ്രതീക്ഷയായിരിക്കുന്നത്.    ഉറ്റവരെയും വീടും സ്ഥലവും നഷ്ടമായവർക്ക് മുന്നോട്ട് ജീവിക്കാനുള്ള പ്രതീക്ഷയായി തീർന്നിരിക്കുകയാണ് തീരുമാനം. മരിച്ചവരുടെ അവകാശികൾക്ക് അഞ്ച് ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷവുമാണ് ധനസഹായമായി നൽകുക. പുറമ്പോക്കിൽ താമസിച്ചിരുന്നവരുടെ വീട് 15 ശതമാനത്തിലധികം തകർന്നിട്ടുണ്ടെങ്കിൽ അവരെയും പരിഗണിക്കുമെന്നാണ് മന്ത്രിസഭാ തീരുമാനം. തീരുമാനം അറിഞ്ഞതോടെ ദുരിതമേഖലയിലെ ജനങ്ങളാകെ പ്രതീക്ഷയിലാണ്. എല്ലാം നഷ്ടപ്പെട്ടിടത്തുനിന്ന് വീണ്ടും തുടങ്ങാനുള്ള പ്രതീഷ. ഉടുതുണി ഒഴികെ എല്ലാം വെള്ളം കവർന്നവർക്ക് വീണ്ടും ജീവിക്കാനുള്ള മുതൽക്കൂട്ടാണ് തീരുമാനം. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിലും പങ്ക് ചേരുന്നതാണിത്. Read on deshabhimani.com

Related News