ചലഞ്ച് ഫണ്ടിൽ നിർമിച്ച ആദ്യ സ്‌കൂൾ 
നാളെ ഉദ്‌ഘാടനം ചെയ്യും



വെളിയന്നൂർ അരിക്കര സെന്റ് റോക്കീസ് യുപി സ്‌കൂളിന്റെ ശതോത്തര രജതജൂബിലി സ്മാരകമായി നിർമിച്ച ഇരുനില മന്ദിരം ശനി രാവിലെ ഒൻപതിന്‌  മന്ത്രി വി എൻ വാസവൻ നാടിന്‌ സമർപ്പിക്കും. ചലഞ്ച്‌ ഫണ്ട്‌ ഉപയോഗിച്ച്‌ സംസ്ഥാനത്തു നിർമാണം പൂർത്തിയാക്കിയ പ്രഥമ സ്മാർട്ട് സ്കൂളാണിത്‌. ഒന്നാം പിണറായി സർക്കാർ പൊതുവിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ്‌ ബജറ്റിൽ മാനേജ്മെന്റ്‌ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ചലഞ്ച്‌ ഫണ്ട്‌ പ്രഖ്യാപിച്ചത്‌. സർക്കാർ വിഹിതമായ 40 ലക്ഷം രൂപകൂടി ചിലവഴിച്ചാണ്‌ കെട്ടിടം നിർമിച്ചത്‌. കോട്ടയം അതിരൂപതാ ആർച്ചുബിഷപ്‌ മാർ മാത്യു മൂലക്കാട്ട് അധ്യക്ഷനാവും. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപിയും സ്ക്കൂൾ പാചകപ്പുരയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎയും നിർവഹിക്കും.  Read on deshabhimani.com

Related News