സാമൂഹിക്‌ ജാഗരൺ 
സംഘാടക സമിതിയായി



കോട്ടയം സംഘപരിപവാറിന്റെ കുപ്രാചാരണങ്ങൾക്കും വർ​ഗീയവൽക്കരണ നയങ്ങൾക്കുമെതിരെ സിഐടിയു, കേരള കർഷകസംഘം, കർഷക തൊളിലാളി യൂണിയൻ എന്നിവ സംയുക്തമായി നടത്തുന്ന സാമൂഹിക്‌ ജാഗരണിന്റെ വിജയത്തിന് സംഘാടക സമിതിയായി. സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എ വി റസൽ ഉദ്‌ഘാടനംചെയ്‌തു. കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ അധ്യക്ഷനായി. ജാഗരണിന്റെ ഭാഗമായി വീട്ടുമുറ്റ സദസ്സുകളും രണ്ടുദിവസം നീണ്ടുനിൽക്കുന്ന പ്രചാരണ ജാഥയും സംഘടിപ്പിക്കും. ആ​ഗസ്ത് രണ്ടിന്‌ ഉദ്‌ഘാടനംചെയ്‍ത് മൂന്ന്‌, നാല്‌ തീയതികളിൽ വിവിധ ഏരിയകളിൽ ജാഥ പര്യടനം നടത്തും. ഏരിയ, പഞ്ചായത്ത് തലങ്ങളില്‍ സംഘാടക സമിതികൾ രൂപീകരിക്കും.  ഭാരവാഹികള്‍: എ വി റസ്സല്‍ (ചെയര്‍മാന്‍), ടി ആര്‍ രഘുനാഥന്‍ (സെക്രട്ടറി), അഡ്വ. റെജി സഖറിയ (ട്രഷറര്‍), കെ എം രാധാകൃഷ്‌ണൻ, എം കെ പ്രഭാകരൻ (വൈസ്‌ ചെയർമാന്മാർ), പ്രൊഫ. ആർ നരേന്ദ്രനാഥ്‌, കെ വി ബിന്ദു, ബി സുരേഷ്‌കുമാർ, പി എം തങ്കപ്പൻ, മെൽവിൻ ജോസഫ്‌, കെ എസ്‌ രാജു (ജോയിന്റ് സെക്രട്ടറി).  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, കർഷകസംഘം സംസ്ഥാന എക്‌സി. അംഗം പ്രൊഫ. എം ടി ജോസഫ്‌, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ, സിഐടിയു ജില്ലാ വൈസ്‌ പ്രസഡന്റുമാരായ ലാലിച്ചൻ ജോർജ്‌, ഡി സേതുലക്ഷ്‌മി എന്നിവർ സംസാരിച്ചു. പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ  വിഷയങ്ങൾക്കും എ പ്ലസ്‌ വാങ്ങിയ നിഖിത മാനോജിനെ എ വി റസ്സല്‍ അനുമോദിച്ചു. കെഎസ്‌ആർടിഇഎ സംസ്ഥാന എക്‌സി. അംഗവും സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമായ കെ ആർ മഞ്ജുമോളിന്റെയും സിപിഐ എം ആർപ്പൂക്കര ലോക്കൽ സെക്രട്ടറി ആർ മനോജിന്റെയും മകളാണ്‌. Read on deshabhimani.com

Related News