വൃത്തിയുള്ള നാടിനായി കൈകോർക്കാം



കോട്ടയം വൃത്തിയുള്ള നവകേരളത്തിനായി നാട്‌ കൈകോർക്കുന്നു. പൊതുശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും അവയുടെ പരിസരവും തിങ്കളാഴ്ച ശുചിയാക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ ഒമ്പതിന് കലക്‌ടറേറ്റ്‌ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നടത്തും. കലക്ടർ ഡോ. പി കെ ജയശ്രീ അധ്യക്ഷയാകും.  ശുചീകരണ യജ്ഞത്തിലൂടെ ലഭിക്കുന്ന ജൈവമാലിന്യങ്ങൾ കുഴി കമ്പോസ്റ്റുകളാക്കുകയോ നിലവിലുള്ള ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ വഴിയോ സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങൾ ഓഫീസ് പരിധിയിലുള്ള തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട് ഹരിത കർമസേനയ്ക്ക് കൈമാറണം.     ഇ- മാലിന്യങ്ങൾ, ഉപയോഗ ശൂന്യമായ ഫർണിച്ചറുകൾ എന്നിവ ക്ലീൻ കേരള കമ്പനിക്ക് നൽകണം. ക്ലീൻ കേരള കമ്പനി ഏജന്റുമാർ മുൻകൂട്ടി അറിയിക്കുന്നതിനനുസരിച്ചുള്ള സമയങ്ങളിൽ മാലിന്യങ്ങൾ നേരിട്ട് ശേഖരിക്കും.  ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന ഓഫീസുകളിലും തദ്ദേശസ്ഥാപന പരിധിയിൽ വരുന്ന ഘടകസ്ഥാപനങ്ങളിലും തിങ്കളാഴ്ച ശുചീകരണ യഞ്ജം സംഘടിപ്പിക്കും. എൻഎസ്എസ്, എൻസിസി, എസ്‌പിസി, എൻവൈകെ വളന്റിയർമാരും ശുചീകരണത്തിൽ പങ്കാളികളാകും. ജൂൺ അഞ്ചിന് ജില്ലയിലെ എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും ഹരിത ഓഫീസുകളായി  പ്രഖ്യാപിക്കും. Read on deshabhimani.com

Related News