ജീവനക്കാരും അധ്യാപകരും 
അവകാശദിനം ആചരിച്ചു

എഫ്എസ്ഇടിഒ അവകാശ സംരക്ഷണ മാർച്ച്


കോട്ടയം സർക്കാർ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ശനി അഖിലേന്ത്യാ അവകാശദിനമായി ആചരിച്ചു. ഏപ്രിൽ 13 മുതൽ 16 വരെ ബീഹാറിലെ ബഹുസരായിയിൽ നടന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ അഖിലേന്ത്യാ കോൺഫെഡറേഷന്റെ ദേശീയ സമ്മേളന തീരുമാനം അനുസരിച്ചാണ്  ദിനാചരണം. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, കരാർ- പുറംകരാർ നിയമനം അവസാനിപ്പിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണവും സേവന മേഖലാ പിന്മാറ്റവും അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി.  കോട്ടയത്ത് നൂറുകണക്കിന് ജീവനക്കാരുടെ പങ്കാളിത്തത്തോടെ കാന്റീൻ പരിസരത്തുനിന്നാരംഭിച്ച പ്രകടനം കലക്ടറേറ്റിനുമുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സീമ എസ്‌ നായർ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി വി കെ ഉദയൻ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ആർ അർജുനൻപിള്ള, യൂണിവേഴ്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന നേതാവ് ബാബുരാജ് വാര്യർ എന്നിവർ സംസാരിച്ചു. പാലായിൽ ജോജി അലക്സ് (എകെപിസിടിഎ), കെ പ്രവീൺ, മൈക്കിൾ മാമ്മൻ (കെജിഒഎ), ജി സന്തോഷ് കുമാർ, പി എം സുനിൽ കുമാർ (എൻജിഒ യൂണിയൻ), ടി പി ബിജോയ് (കെഎംസിഎസ്‍യു) എന്നിവരും ചങ്ങനാശേരിയിൽ കെഎംസിഎസ്‍യു സംസ്ഥാന കമ്മിറ്റിയംഗം വിജുമോൻ, എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി കെ ജെ ജോമോൻ, എൻജിഒ യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി ആർ എസ്‌ രതീഷ് എന്നിവരും വൈക്കത്ത് കെഎംസിഎസ്‍യു സംസ്ഥാന കമ്മിറ്റിയംഗം ഒ വി മായ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം സി ബി ഗീത എന്നിവരും കാഞ്ഞിരപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എസ്‌ അനൂപ്, കെജിഒഎ ഏരിയ സെക്രട്ടറി ഷെമീർ വി മുഹമ്മദ് എന്നിവരും സംസാരിച്ചു. Read on deshabhimani.com

Related News