പുത്തനുടുപ്പും പുസ്തകവും
കുഞ്ഞുങ്ങൾക്ക്



കോട്ടയം സർക്കാർ,- എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും ജില്ലാതല വിതരണം ആരംഭിച്ചു. അഞ്ച് ലക്ഷം പാഠപുസ്തകങ്ങളുടെ വിതരണം ഏപ്രിൽ പകുതിയോടെ  പൂർത്തിയാക്കും.    കാക്കനാട് കേരള ബുക്ക്‌സ് ആൻഡ് പബ്ലിഷേഴ്‌സ് സൊസൈറ്റിയാണ് പുസ്തകങ്ങൾ അച്ചടിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരാണ് തരംതിരിക്കലും വിതരണവും നടത്തുന്നത്. പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 12 ലക്ഷം പാഠപുസ്തകങ്ങളാണ് ഈ വർഷം വിതരണം ചെയ്യുക.  വിതരണോദ്ഘാടനം പുതുപ്പള്ളി സെന്റ് ജോർജ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ വിതരണം ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അധ്യക്ഷനായി.  പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, പഞ്ചായത്തംഗം വർഗീസ് ചാക്കോ, സെന്റ് ജോർജ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപിക അനിത ഗോപിനാഥൻ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ അഭിലാഷ് ദിവാകരൻ എന്നിവർ പങ്കെടുത്തു.   സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടമ്പലം ഗവൺമെന്റ് യുപി സ്‌കൂളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ അജിത ഉദ്‌ഘാടനം ചെയ്തു. മുട്ടമ്പലം സ്‌കൂൾ പ്രധാനാധ്യാപിക പ്രതിഭ മേരി നൈനാൻ, എംപിടിഎ പ്രസിഡന്റ് നിഷ അനൂപ്, എസ്എസ്‌കെ കോട്ടയം മുനിസിപ്പാലിറ്റി ബിആർസി ട്രെയിനർ കോർഡിനേറ്റർ സി മഞ്ജു, അധ്യാപകൻ രഞ്ജു കെ ടിറ്റു, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News