അനുഭവസമ്പത്തുമായി 
ഭരണസാരഥ്യത്തിലേക്ക്‌

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ വി ബിന്ദുവിനെ സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ അഭിനന്ദിക്കുന്നു. സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനിൽകുമാർ, സിപിഐ ജില്ലാസെക്രട്ടറി അഡ്വ. വി ബി ബിനു, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കലക്ടർ പി കെ ജയശ്രീ എന്നിവർ സമീപം


കോട്ടയം സംഘടനാപ്രവർത്തനത്തിലും തദ്ദേശ ഭരണരംഗത്തുമുള്ള അനുഭവ കരുത്തുമായാണ്‌ കെ വി ബിന്ദു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലെത്തുന്നത്‌. 
   കുമരകം ഡിവിഷനിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട  ബിന്ദു, കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലും നാട്ടകം ഗവ. കോളേജിലുമാണ്‌ പഠിച്ചത്‌. എസ്‌എഫ്‌ഐയിലൂടെ സംഘടനാപ്രവർത്തനം ആരംഭിച്ചു. തുടർന്ന്‌ ഡിവൈഎഫ്‌ഐയിൽ സജീവമായി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. സാക്ഷരതാ യജ്ഞത്തിൽ സജീവമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റായിരുന്നു. ഇപ്പോൾ  സംസ്ഥാന വൈസ് പ്രസിഡന്റ്‌.  കുമരകം ഭവനനിർമാണ സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായി. 1999ൽ പള്ളം ബ്ലോക്ക് പഞ്ചായത്തിലേക്ക്‌ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. പിന്നീട്‌  കുമരകം പഞ്ചായത്തിലേക്കും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.    രാഷ്‌ട്രീയ പ്രവർത്തകരായ മാതാപിതാക്കളുടെ പാത പിന്തുടരുന്ന ശുഭേഷ്‌ സുധാകരൻ, സിപിഐയുടെ ജില്ലയിലെ ശ്രദ്ധേയനായ യുവനേതാവാണ്‌. സിപിഐ നേതാവായിരുന്ന കൂട്ടിക്കൽ പൊറ്റനാനിയിൽ പരേതനായ പി കെ സുധാരന്റെയും മുൻ പഞ്ചായത്തംഗം ലീലാമ്മയുടെയും മകനാണ്‌. എഐഎസ്‌എഫ്‌ മുൻ സംസ്ഥാന സെക്രട്ടറിയാണ്‌. ഇപ്പോൾ എഐവൈഎഫിന്റെ സംസ്ഥാന ജോ. സെക്രട്ടറിയും സിപിഐ സംസ്ഥാന കൗൺസിലംഗവുമാണ്‌. 10 ദിവസം മുമ്പാണ്‌ വിവാഹിതനായത്‌. Read on deshabhimani.com

Related News