കർഷകസംഘം മെമ്പർഷിപ്പ്‌ 
ദിനാചരണം ഇന്ന്‌



കോട്ടയം കേരള കർഷകസംഘം നേതൃത്വത്തിൽ ഞായറാഴ്‌ച മെമ്പർഷിപ്പ്‌ ദിനമായി ആചരിക്കും. ജില്ലയിലെ 1,386 യൂണിറ്റുകളിലാണ്‌ അംഗത്വം ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുക. കർഷകഭവനങ്ങളിൽ നേരിട്ടെത്തി അംഗത്വം ചേർക്കും.  വിവിധ ഘടകങ്ങളിൽ മെമ്പർഷിപ്പ്‌ ദിനാചരണത്തിന്റെ ഉദ്ഘാടനം രാവിലെ എട്ടിന്‌ നടക്കും. ജില്ലയിൽ 3,50,000 അംഗങ്ങളെ ചേർക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. സേലം രക്തസാക്ഷിദിനമായ ഫെബ്രുവരി 11ന് ക്യാമ്പയിൻ  പൂർത്തീകരിക്കും. ഭവനസന്ദർശനങ്ങളിൽ കാർഷികമേഖലയിലെ വിവിധ പ്രശ്നങ്ങൾ പങ്കുവയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്.  മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ്, സെക്രട്ടറി കെ എം രാധാകൃഷ്ണൻ എന്നിവർ അഭ്യർഥിച്ചു. Read on deshabhimani.com

Related News