അറിവിനെ മറ്റുള്ളവർക്കായി 
പ്രയോജനപ്പെടുത്തണം: ഡോ. പി എസ്‌ ശ്രീകല



കോട്ടയം സ്വയം ആർജിക്കുന്ന അറിവ്‌ മറ്റുള്ളവർക്കായി പ്രയോജനപ്പെടുത്തുമ്പോഴാണ്‌ അറിവ്‌ പൂർണമാകുന്നതെന്ന്‌ കേരള നോളജ്‌ ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ്‌ ശ്രീകല പറഞ്ഞു. കോട്ടയം എംടി സെമിനാരി എച്ച്‌എസ്‌എസിൽ സ്‌റ്റെയ്‌പ്‌–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ മത്സരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.   അറിവിനെ ഒരിടത്ത്‌ മാത്രമായി ചുരുക്കാതെ വിപുലീകരിക്കുകയാണ്‌ വേണ്ടത്‌. ഓർമകൾ പോലും മനസിൽ സൂക്ഷിച്ചുവയ്‌ക്കേണ്ടത്‌ അറിവിന്റെ  പിൻബലത്തോടെയാകണം. വിദ്യാഭ്യാസത്തിൽ രാജ്യത്ത്‌ ഒന്നാമത്‌ നിൽക്കുന്ന കേരളത്തിന്‌, അക്ഷരങ്ങൾ നിഷേധിച്ചതിന്റെ ചരിത്രവുമുണ്ട്‌. നവോത്ഥാന നായകൻമാരിലൂടെ ആ അവസ്ഥക്ക്‌ മാറ്റമുണ്ടായി.   അറിവിനെ വിപുലമാക്കുക എന്ന മാധ്യമത്തിന്റെ കടമയാണ്‌ അക്ഷരമുറ്റം അറിവുത്സവത്തിലൂടെ ദേശാഭിമാനി നിറവേറ്റുന്നതെന്നും ഡോ. പി എസ്‌ ശ്രീകല പറഞ്ഞു. Read on deshabhimani.com

Related News