മഴ ശക്തം; വീടുകൾ തകർന്നു

അതിരമ്പുഴ ഓട്ടക്കാഞ്ഞിരം ജങ്ഷനിൽ സെബാസ്റ്റ്യന്റെ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞ് ഭിത്തി തകർന്നനിലയിൽ


കോട്ടയം ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ജില്ലയിലും ശക്തമായ മഴ. ഞായർ രാത്രി മുതൽ ജില്ലയിൽ നല്ലതോതിൽ മഴ പെയ്‌തു. മഴ തിങ്കൾ പകലും ശക്തമായിരുന്നു. മഴവെള്ളത്തിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ട്‌ രൂപപ്പെട്ടു. ചിലയിടങ്ങളിൽ വെള്ളം കയറി.  മീനച്ചിൽ, മൂവാറ്റുപുഴ, കൊടൂരാർ, മണിമല, തുടങ്ങിയ നദികളിലും ജലനിരപ്പ്‌ ഉയർന്നു.  മഴ കൂടിയാൽ അപകടമുന്നറിയിപ്പ്‌ ഉണ്ടായേക്കും.  മലയോര മേഖലയിലും ശക്തമായ മഴയാണ്‌. വീടുകൾക്കും നാശനഷ്ടമുണ്ടായി.  രാവിലെ ആറിനുണ്ടായ കാറ്റിലും മഴയിലും അകലക്കുന്നം പാദുവ വെട്ടികൊമ്പിൽ വീട്ടിൽ എസ്‌ ശ്രീമോന്റെ വീടിന് മുകളിലേക്ക് മരം വീണു. വീടിന്‌ ഭാഗിക നാശം നേരിട്ടു.  അതിരമ്പുഴ ഓട്ടക്കാഞ്ഞിരം–-കൊട്ടാരം ക്ഷേത്രം റോഡിന്‌ സമീപം സെബാസ്റ്റ്യൻ, ഭാര്യ ത്രേസ്യാമ്മ എന്നിവർ താമസിക്കുന്ന വീട്ടിലേക്ക്‌ മണ്ണിടിഞ്ഞു. വീടിന്റെ വടക്കുഭാഗത്തെ ഭിത്തി തകർന്നു.  മുറികൾക്കും നാശനഷ്ടമുണ്ട്. വീടിന്റെ വടക്കുവശത്തായി നിർമാണം നടക്കുന്ന ചാരംകുളം ദേവസ്യയുടെ പുരയിടത്തിലെ കൽക്കെട്ടും മണ്ണുമാണ് ഇടിഞ്ഞത്.   Read on deshabhimani.com

Related News