ഇന്ന്‌ 81 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ



  കോട്ടയം വെള്ളിയാഴ്ച ജില്ലയിൽ 81 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്ന്‌ കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ ആറു കേന്ദ്രങ്ങളിൽ കുട്ടികൾക്കും 75 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിലെത്തിയോ ഓൺലൈനായി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്‌തോ വാക്‌സിൻ സ്വീകരിക്കാം. പതിനഞ്ച്‌ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ 
നൽകുന്ന കേന്ദ്രങ്ങൾ  ചങ്ങനാശേരി, കോട്ടയം, കുറവിലങ്ങാട്, മീനച്ചിൽ, വാഴൂർ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ, മുട്ടമ്പലം സെന്റ് ലാസറസ് പള്ളി. 18 വയസിന്‌ മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, 
രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ   അറുനൂറ്റിമംഗലം, അതിരമ്പുഴ, അയർക്കുന്നം, അയ്മനം, ബ്രഹ്‌മമംഗലം, ചങ്ങനാശ്ശേരി, ഇടയാഴം, ഈരാറ്റുപേട്ട, എരുമേലി, ഏറ്റുമാനൂർ, പൂഞ്ഞാർ, കടനാട്, കടപ്ലാമറ്റം, കടുത്തുരുത്തി, കാളകെട്ടി, കല്ലറ, കാണക്കാരി, കാഞ്ഞിരപ്പള്ളി, കരിക്കാട്ടൂർ, കരൂർ, കറുകച്ചാൽ, കാട്ടാമ്പാക്ക്, കൂടല്ലൂർ, കൂരോപ്പട, കൂട്ടിക്കൽ, കോരുത്തോട്, കൊഴുവനാൽ, കുമരകം, കുറവിലങ്ങാട്, കുറുപ്പുംതറ, മാടപ്പള്ളി, മണർകാട്, മണിമല, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, മീനടം, മൂന്നിലവ്, മുണ്ടക്കയം, മുത്തോലി, നാട്ടകം, നെടുംകുന്നം, ഓണംതുരുത്ത്‌, പൈക, പായിപ്പാട്, പാലാ, പനച്ചിക്കാട്, പാറമ്പുഴ, പറത്താനം, പാറത്തോട്, പെരുവ, പൂഞ്ഞാർ, രാമപുരം, സചിവോത്തമപുരം, തീക്കോയി, തലനാട്, തലപ്പലം, തലയാഴം, തലയോലപ്പറമ്പ്, തൃക്കൊടിത്താനം, ടി വി പുരം, ഉദയനാപുരം, ഉള്ളനാട്, ഉഴവൂർ, വൈക്കം, വാകത്താനം, വാഴപ്പള്ളി, വാഴൂർ, വെള്ളാവൂർ, വെള്ളൂർ, വിഴിക്കത്തോട് ആരോഗ്യകേന്ദ്രങ്ങൾ, മേലുകാവ്മറ്റം എച്ച് ആർ ഡി ടി സെന്റർ, പൊൻകുന്നം എം ജി ടൗൺ ഹാൾ, നിലക്കൽ പള്ളി ഹാൾ, തിടനാട് പഞ്ചായത്ത് ഓഡിറ്റോറിയം, മുട്ടമ്പലം സെന്റ് ലാസറസ് പള്ളി.     Read on deshabhimani.com

Related News