64 ലക്ഷം തട്ടിയ പ്രതി 
3 വർഷത്തിനുശേഷം അറസ്റ്റില്‍



കുറവിലങ്ങാട്  വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നുവർഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്‌റ്റിൽ. തലശ്ശേരി തിരുവങ്ങാടി പൗർണമിയിൽ അംനാസി(35)നെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഇസ്രയേലിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌  വിവിധ ജില്ലക്കാരായ 18 പേരിൽ നിന്നും  64 ലക്ഷം രൂപ തട്ടിയ കേസിലാണ്‌ അറസ്റ്റ്‌. 2019ലാണ്‌  കേസിനാസ്പദമായ സംഭവം. കേസിലെ മറ്റു പ്രതികളായ വിദ്യ ഇമ്മാനുവൽ, മുഹമ്മദ് ഒനാസിസ് എന്നിവർ  നേരത്തെ അറസ്‌റ്റിലായിരുന്നു. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന്‌ കരിപ്പുർ വിമാനത്താവളത്തിൽ നിന്ന്‌ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലാവുകയായിരുന്നു. ഇയാൾ മറ്റു സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കട്ടപ്പന, ആലുവ, ചവറ തുടങ്ങിയ സ്റ്റേഷനുകളിൽ സമാനമായ കേസിൽ പ്രതിയാണ്‌. കുറവിലങ്ങാട് സ്റ്റേഷൻ എസ്എച്ച്ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News