പാലാ നഗരത്തിന് 5.26 കോടിയുടെ
അമൃത് 2 പദ്ധതി



പാലാ നഗരപ്രദേശത്തെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനായി "അമൃത്- 2’സ്റ്റേറ്റ് വാട്ടർ ആക്ഷൻ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി പാലാ നഗരസഭയിൽ 5.26 കോടി രൂപയുടെ നവീകരണ പദ്ധതിക്ക് അംഗീകാരം.  ജോസ് കെ മാണി എംപി മുഖേന  മന്ത്രി റോഷി അഗസ്റ്റിന്‌  നൽകിയ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.  അർബൻ വാട്ടർ സപ്ലൈ സ്കീമിൽ  ഉൾപ്പെടുത്തി നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനും  വിതരണ ശൃംഖല വിപുലീകരിക്കുന്നതിനും പുതിയ കണക്ഷനുകൾ നൽകുന്നതിനുമാണ് തുക വിനിയോഗിക്കുകയെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. നഗരസഭയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും ചേർന്നുള്ള സംയുക്ത പദ്ധതിയാണിത്. കണ്ണാടിയുറുമ്പ്, കവീക്കുന്ന് ജലവിതരണ പദ്ധതികൾക്കായി പുതിയ ഗ്രാവിറ്റി മെയിനുകൾ, കവീക്കുന്ന് വാട്ടർ ടാങ്കും പമ്പ് ഹൗസും സംഭരണിയും നവീകരിക്കൽ, പത്ത് കിലോമീറ്റർ പുതിയ ലൈനുകൾ, കാലപഴക്കത്താൽ തകർന്ന പൈപ്പുകൾക്ക് മാറ്റി സ്ഥാപിച്ച് പുതിയ കണക്ഷനുകൾ നൽകുക എന്നിവയാണ് അമൃത്2 സ്കീമിൽ നടപ്പാക്കുന്നത്.  ജല അതോറിട്ടിക്കാണ് നിർവഹണ ചുമതല.   കുടിവെള്ള ശൃംഖല ശക്തിപ്പെടുത്തുന്നതിന് പ്രത്യേക അനുമതി ലഭ്യമാക്കിയ  മന്ത്രി റോഷി അഗസ്റ്റിനെ എൽഡിഎഫ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.   Read on deshabhimani.com

Related News