‘സ്നേഹഗാഥ' വനിതാ കൂട്ടായ്മ ചേർന്നു

കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സ്നേഹഗാഥ വനിതാ കൂട്ടായ്മയിൽ കവയിത്രി 
ഡോ. മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തുന്നു.


കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ‘സ്നേഹഗാഥ' വനിത കൂട്ടായ്മ ഗവ. ചീഫ് വിപ്‌ ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തി. മ്യൂസ് മേരിയുടെ ഉപ്പു തരിശ് എന്ന കവിതാ പുസ്തകം വർഗീസ് മള്ളാത്ത് പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ ചന്ദ്രബാബു നാടകാസ്വാദനരചനാ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. കൗൺസിൽ താലൂക്ക്‌ പ്രസിഡന്റ്‌ ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷനായി. ഡോ. മഞ്ജുഷ പണിക്കർ, ലീമാ കുരുവിള, എം പി ബിനുകുമാർ, സി കെ ജയശ്രീ എന്നിവർ സംസാരിച്ചു. ടി പി രാധാകൃഷ്ണൻ നായർ സ്വാഗതവും എ ആർ മീന നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News