9518 കേസുകൾ തീർപ്പാക്കി



കോട്ടയം ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് നിയമ സേവന  കമ്മിറ്റികളുടെ നേതൃത്വത്തിൽ  നടത്തിയ ദേശീയ ലോക് അദാലത്തിൽ 9,518 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത്.  6,74,13,214 രൂപയുടെ വിവിധ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്.  7,224 പെറ്റി കേസുകൾ തീർപ്പാക്കിയതിലൂടെ 88,69,280 രൂപ പിഴയായി ഈടാക്കി. 395 പ്രീ ലിറ്റിഗേഷൻ പെറ്റീഷനുകൾ തീർപ്പാക്കി. ഇതിലൂടെ 3,56,18,434 രൂപയാണ്  നഷ്ടപരിഹാരവും മറ്റുമായി വിധിച്ചത്. കെട്ടിക്കിടന്ന 1899 കേസുകളും തീർപ്പാക്കി. 2,29,25,500 രൂപയുടെ വ്യവഹാരമാണ്  തീർപ്പാക്കിയത്.  ആകെ 12,000 കേസുകളാണ് പരിഗണിച്ചത്. ബാങ്ക്  റിക്കവറി, വാഹനാപകട കേസുകൾ, വിവാഹം, വസ്തു തർക്കങ്ങൾ, ആർടിഒ, രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂവേഷൻ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്.  കോട്ടയം ജില്ലാകോടതി സമുച്ചയത്തിൽ നടന്ന അദാലത്തിൽ സംസ്ഥാന നിയമസേവന അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ്  കെ വിനോദ് ചന്ദ്രൻ  പങ്കെടുത്തു. ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ എൻ ഹരികുമാർ, താലൂക്ക് നിയമസേവന  കമ്മിറ്റി ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജിയുമായ കെ എൻ സുജിത്ത്, ജില്ലാ ലീഗൽ സർവീസ്‌  അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്‌ സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News