സാമൂഹിക് ജാഗരൺ : 
സംഘാടകസമിതി രൂപീകരണം നാളെ



കോട്ടയം സിഐടിയു, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ തൊഴിലാളികളെയും കർഷകരെയും അണിനിരത്തി രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നു.  ഇതിന്റെ ഭാഗമായി  ‘സാമൂഹിക് ജാഗരൺ’  എന്ന പേരിൽ ആഗസ്‌ത്‌  13-ന്  തിരുനക്കരയിൽ   പൊതുയോഗം സംഘടിപ്പിക്കും.   സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് "ആസാദി കാ അമൃതകാൽ’ എന്ന പേരിൽ  ബിജെപി  കള്ളപ്രചാരണങ്ങൾ  നടത്തുകയാണ്‌. സ്വാതന്ത്ര്യ സമര നേതാക്കൾ വിഭാവനം ചെയ്ത ദേശീയതയ്‌ക്ക്‌  പകരം ആർഎസ്എസ് രൂപം നൽകിയ സാംസ്കാരിക ദേശീയത സ്ഥാപിക്കാനാണ്‌ ഇക്കൂട്ടർ ശ്രമിക്കുന്നത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ   മതന്യൂനപക്ഷങ്ങൾക്ക് നേരെ  സംഘപരിവാർ സംഘടിതമായ ആക്രമണങ്ങളാണ്‌ നടത്തിവരുന്നത്‌. ഇത്തരം നീക്കങ്ങൾക്കെതിരെ പതിനായിരം വീട്ടുമുറ്റ സദസ്സും  പ്രചാരണ ജാഥകളും നടത്തും .  പരിപാടിയുടെ നടത്തിപ്പിനായി ചൊവ്വ വൈകിട്ട്‌  മൂന്നിന്‌   പി കൃഷ്‌ണപിള്ള ഹാളിൽ - (സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസ്‌) സംഘാടകസമിതി രൂപീകരിക്കും. യോഗം സിഐടിയു ദേശീയ വർക്കിങ് കമ്മിറ്റിയംഗം എ വി റസ്സൽ ഉദ്‌ഘാടനം ചെയ്യും. യോഗത്തിൽ എല്ലാവരും  പങ്കെടുക്കണമെന്ന്‌  ടി ആർ  രഘുനാഥൻ(-സിഐടിയു), കെ എം രാധകൃഷ്ണൻ(കേരള കർഷകസംഘം), എം കെ പ്രഭാകരൻ(കെഎസ്‌കെടിയു) എന്നിവർ പ്രസ്‌താവനയിൽ അഭ്യർഥിച്ചു. Read on deshabhimani.com

Related News