വഴിയോര കച്ചവട 
തൊഴിലാളി യൂണിയൻ ജാഥക്ക്‌ ഉജ്വല 
സ്വീകരണം



കോട്ടയം വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജൂൺ ഒന്നിന്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ചിന്റെ പ്രചാരണാർഥം വഴിയോര കച്ചവട തൊഴിലാളി യൂണിയൻ(സിഐടിയു) നടത്തുന്ന സംസ്ഥാന ജാഥയ്‌ക്ക്‌ ജില്ലയിൽ ഉജ്ജ്വല സ്വീകരണം നൽകി. പാലാ, കടുത്തുരുത്തി, കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനും യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ ആർ വി ഇക്‌ബാൽ സംസാരിച്ചു.  വഴിയോര കച്ചവടക്കാർക്ക്‌ പലിശരഹിത വായ്‌പ നൽകുക, എല്ലാവർക്കും ക്ഷേമനിധി ഉറപ്പാക്കുക, കച്ചവട സുരക്ഷിതത്വം ഉറപ്പാക്കുക, മാളുകളുടെ കടന്നുകയറ്റവും കോവിഡ്‌ മഹാമാരിയും മൂലം ഉപജീവനം നഷ്ടപ്പെട്ടവർക്ക്‌ പ്രത്യേക പരിഗണന നൽകി സഹായം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌ നടത്തുന്നത്‌.  കോട്ടയത്തെ സ്വീകരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി എൻ സത്യനേശൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ്‌ കൊച്ചുമോൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എച്ച്‌ സലീം, ഏരിയ സെക്രട്ടറി കെ ടി സുരേഷ്‌, നഗരസഭാ പ്രതിപക്ഷ നേതാവ്‌ അഡ്വ. ഷീജാ അനിൽ, നഗരസഭാംഗം സിന്ധു ജയകുമാർ, യൂണിയൻ ഏരിയ ട്രഷറർ സക്കീർ ഹുസൈൻ, കെ പി രാജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News