സൃഷ്‌ടി അഖിലേന്ത്യ പ്രദർശനം നാളെമുതൽ



കോട്ടയം കലയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന യുവ പ്രതിഭകളുടെ സംഗമമായ "സൃഷ്‌ടി' ദ്വിദിന അഖിലേന്ത്യ എൻജിനിയറിങ്‌ പ്രോജക്ട്‌ പ്രദർശനം 28, 29 തീയതികളിൽ സെന്റ്ഗിറ്റ്സ് എൻജിനിയറിങ്‌ കോളേജിൽ നടക്കും.  ടെക്‌നോളജി വിദ്യാർഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ആവിഷ്കരണ തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി സെന്റ്ഗിറ്റ്സ് എൻജിനിയറിങ്‌ കോളേജ് സംഘടിപ്പിച്ചുവരുന്ന സൃഷ്ടിയുടെ ഒമ്പതാമത് എഡിഷനാണ് ഇത്തവണത്തേത്‌. ‘പരസ്പരബന്ധിതമായ സ്മാർട്ട് സമൂഹം’എന്നതാണ് ഈ വർഷത്തെ പ്രദർശനവിഷയം. കേരള സ്റ്റാർട്ട് അപ് മിഷന്റെ സഹകരണത്തോടെയാണ് പ്രദർശനവും മത്സരവും. ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനികളായ ആൻസിസ്‌, കോൺസെപ്റ്റിയ കണക്ട്, ആർക്, റെസ്‌പൊ, നിയോ ടോക്യോ, സ്പീക്ക് ആപ്പ്, മെഗാസൊലൂഷൻസ് എന്നിവരാണ് സൃഷ്ടിയുടെ വ്യാവസായിക സഹകർത്താക്കൾ.  പ്രദർശനത്തിലെ ഏറ്റവും മികച്ച പ്രോജക്ടിന് "ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്" ആയി ഒരുലക്ഷം രൂപയും, മികച്ച ഗൈഡിനു 5000 രൂപയും, ഓരോ വിഭാഗത്തിലെയും മികച്ച പ്രോജക്ടിന് 12,000 രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ മികച്ച ജനപ്രിയ പ്രോജക്ടിനും, മികച്ച സ്ഥാപനത്തിനും, മികച്ച ബിസിനസ് പ്ലാനിനും, മികച്ച സ്റ്റാ ളിനും പ്രത്യേകം പുരസ്‌കാരങ്ങൾ നൽകും.  സ്കൂൾ വിദ്യാർഥികൾക്കായുള്ള "സമീക്ഷ' പോസ്റ്റർ പ്രെസന്റേഷൻ മത്സരത്തിനൊപ്പം സ്‌കൂൾ പ്രോജക്ട് മത്സരവും പ്രദർശനവും ഉണ്ടാവും. ഹൈസ്‌കൂൾ- ഹയർസെക്കൻഡറി വിദ്യാർഥികളുടെ മികച്ച സ്‌കൂൾ പ്രോജക്ടുകൾക്ക് യഥാക്രമം 12000, 8000, 5000 രൂപ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക്‌ നൽകും.   പരസ്പരബന്ധിതമായ സ്മാർട്ട് സമൂഹം എന്നുള്ള വിഷയത്തെ അധികരിച്ചുള്ള നൂതന ആശയങ്ങളാണ്  പോസ്റ്റർരൂപത്തിൽ അവതരിപ്പിക്കേണ്ടത്. വിവരങ്ങൾക്ക്: 9961985982, 9544972795. Read on deshabhimani.com

Related News