വാസുക്കുട്ടൻ പ്രതിസന്ധികളിലെ വഴികാട്ടി: വൈക്കം വിശ്വൻ

എൻ വാസുക്കുട്ടൻ അനുസ്മരണ യോഗം  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യുന്നു 


കോട്ടയം  പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതിനുള്ള വഴികാട്ടിയായിരുന്നു എൻ വാസക്കുട്ടനെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ പറഞ്ഞു. കമ്യൂണിസ്റ്റ് പാർടിയുടെയും ഇടതുപക്ഷ അധ്യാപക പ്രസ്ഥാനത്തിന്റെയും ആദ്യകാല നേതാവും സാംസ്കാരിക നേതാവുമായിരുന്ന എൻ വാസുക്കുട്ടന്റെ ഒന്നാം ചരമവാർഷികാചരണം കുമാരനല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ലാളിത്യത്തിന്റെ ആൾരൂപമായിരുന്ന അദ്ദേഹം പാർടി പ്രവർത്തകർക്കും നേതാക്കൾക്കും മാതൃകയായിരുന്നു. പ്രദേശത്തെ പാർടിയെയും വർഗ ബഹുജന സംഘടനകളെയും നയിക്കുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു.  ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി എൻ വാസവൻ, അഡ്വ. കെ സുരേഷ്‌കുറുപ്പ്‌ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം ഇ എസ്‌ ബിജു, പ്രൊഫ. കെ ആർ ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ കെ ശ്രീമോൻ സ്വാഗതവും ഏരിയ കമ്മിറ്റിയംഗം ടി എം സുരേഷ്‌ നന്ദിയും പറഞ്ഞു. വാസുക്കുട്ടന്റെ മകനും സിപിഐ എം ജില്ലാ കമ്മിറ്റിയംഗവുമായ അഡ്വ.‌ വി ജയപ്രകാശ്‌ പങ്കെടുത്തു.   അഭയം ചാരിറ്റബിൾ സൊസൈറ്റിയിലേക്ക്‌ ഒരു ദിവസത്തെ ഭക്ഷണവിതരണത്തിനുള്ള തുക വാസുക്കുട്ടന്റെ ഭാര്യ കെ അമ്മിണിക്കുട്ടി അഭയം ഉപദേശകസമിതി ചെയർമാൻ വി എൻ വാസവന്‌ കൈമാറി. Read on deshabhimani.com

Related News