പ്രളയം തകർത്ത കുടുംബങ്ങൾക്ക്‌ തണലേകി

കേരളാ സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഇളംങ്കാട് പുതിയകത്ത് നൗഷാദ്– - ഷീനാ ദമ്പതികൾക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ മന്ത്രി വി എൻ വാസവൻ കൈമാറുന്നു


കാഞ്ഞിരപ്പള്ളി കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചത് പ്രളയബാധിതർക്ക് ഏറെ സഹായമായതായി മന്ത്രി വി എൻ വാസവൻ. മണിമല, കോരുത്തോട് പഞ്ചായത്തുകളിലെ കുടുംബശ്രീകൾ, കേരളാ സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ, കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലായി നിർമിച്ച നാലുവീടുകളുടെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.  മണിമല പഞ്ചായത്ത് കുടുംബശ്രീ മറ്റത്തിൽ വാസുദേവനും കോരുത്തോട് പഞ്ചായത്ത് കുടുംബശ്രീ ഇളംകാട് ബിജു ഭവനിൽ അജയൻ–- സിന്ധു ദമ്പതികൾക്കുമാണ്‌ വീട്‌ നിർമിച്ച്‌ നൽകിയത്‌. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊക്കയാർ പഞ്ചായത്തിലെ സണ്ണി–- ബിന്ദു ദമ്പതികൾക്കും എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ഇളംകാട് ടോപ്പിലെ പുതിയകത്ത് നൗഷാദ്–- ഷീന ദമ്പതികൾക്കും വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി.  വിവിധ യോഗങ്ങളിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി എസ് സജിമോൻ, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ സന്ധ്യാവിനോദ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം അജ്ഞലി ജേക്കബ്, റെജി കൃഷ്ണൻ, വി എസ് സുജിത്ത്, ടോജോ ടി ഞള്ളിയിൽ, കെ വി അഭിലാഷ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News