മ്ലാക്കരക്ക് അത്താണിയായി സിപിഐ എം

ഇളങ്കാട് മ്ലാക്കര ഗ്രാമത്തിലേക്കുള്ള പാലം സിപിഐ എം പ്രവർത്തകർ നിർമിക്കുന്നു


കൂട്ടിക്കൽ ഉരുൾപൊട്ടലിലും മലവെള്ളപാച്ചിലിലും ഒറ്റപ്പെട്ടുപോയ മ്ലാക്കര ഗ്രാമത്തിന് സിപിഐ എം പ്രവർത്തകർ അത്താണിയായി. പ്രളയത്തിൽ കൂട്ടിക്കൽ പഞ്ചായത്ത് ഏഴാം വാർഡിലെ മ്ലാക്കര തോടിന്‌ കുറുകെയുണ്ടായിരുന്ന പാലം തകർന്നതോടെ ഇളംകാട്‌ മ്ലാക്കര ഗ്രാമത്തിലെ അൻപത് കുടുംബങ്ങൾ ഒറ്റപ്പെട്ടു. തിങ്കളാഴ്ച രാവിലെ അൻപതോളം സിപിഐ എം പ്രവർത്തകർ ഒത്തുചേർന്ന് കൂട്ടിക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലം നിർമിച്ചു. രാവിലെ ആരംഭിച്ച ശ്രമദാനം വൈകിട്ടോടെയാണ്‌ സമാപിച്ചത്‌.  സിപിഐ എം കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി കെ സണ്ണി ഉദ്‌ഘാടനം ചെയ്തു. സിഐടിയു പഞ്ചായത്ത് സെക്രട്ടറി എം എസ് മണിയൻ, കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി എം ജി വിജയൻ, ഡിവൈഎഫ്ഐ പഞ്ചായത്ത് പ്രസിഡന്റ്‌ സുധീഷ് സുരേഷ് എന്നിവർ സംസാരി ച്ചു. ലോക്കൽ കമ്മിറ്റിയംഗം ആർ വി അനീഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ അജി, രാജി ജോയി, പി കെ ബാബു, ബാലകൃഷ്ണൻ, സാബു, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. Read on deshabhimani.com

Related News