കരുതലും കൈത്താങ്ങും മെയ് 2 മുതൽ



 കോട്ടയം മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന "കരുതലും കൈത്താങ്ങും' താലൂക്ക്‌ അദാലത്ത് മെയ് രണ്ടു മുതൽ ഒമ്പത്‌ വരെ നടക്കും. -മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകും. മേയ് രണ്ട്- –- കോട്ടയം, നാല് –- -ചങ്ങനാശേരി, ആറ് –- -കാഞ്ഞിരപ്പള്ളി, എട്ട്- –- മീനച്ചിൽ, ഒമ്പത്- –- വൈക്കം എന്നിങ്ങനെയാണ്‌ താലൂക്കുകളിൽ അദാലത്ത്.  ഏപ്രിൽ ഒന്ന്‌ മുതൽ 10 വരെ ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ നൽകാം. www.karuthal.kerala.gov.in എന്ന വെബ്സൈറ്റിലാണ് പരാതി നൽകേണ്ടത്. അദാലത്തിലെ പരാതികൾ അതതുദിവസം പരിശോധിച്ച് നടപടിയെടുക്കാൻ ഓരോ വകുപ്പിലും ജില്ലാ ഓഫീസർ കൺവീനറായി ജില്ലാ അദാലത്ത് സെൽ രൂപീകരിക്കാൻ കലക്ടർ നിർദ്ദേശം നൽകി. വകുപ്പുകൾ മുന്നൊരുക്കങ്ങളും തുടർനടപടികളും സ്വീകരിക്കണം.  ഡെപ്യൂട്ടി കലക്ടർ കൺവീനറും തഹസിൽദാർ ജോയിന്റ് കൺവീനറുമായി താലൂക്ക്തല അദാലത്ത് സെൽ രൂപീകരിക്കും. കലക്ടർ ചെയർമാനും ആർഡിഒമാർ വൈസ് ചെയർമാനും ജില്ലാ പ്ലാനിങ്‌ ഓഫീസർ അംഗമായും ജില്ലാതല അദാലത്ത് മോണിറ്ററിങ്‌ സെൽ രൂപീകരിക്കും. Read on deshabhimani.com

Related News