ജനപക്ഷ സർക്കാരിന്‌ കരുത്തുപകർന്ന്‌ ജീവനക്കാരുടെ ധർണ

എൻജിഒ യൂണിയൻ തിരുനക്കരയിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന കമ്മിറ്റിയംഗം ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു


കോട്ടയം എൻജിഒ യൂണിയൻ സംഘടിപ്പിച്ച  ധർണയിൽ ജീവനക്കാരുടെ ആവേശകരമായ പങ്കാളിത്തം. ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ജനോന്മുഖ സിവിൽ സർവീസിനായുള്ള പ്രവർത്തനം ശക്തിപ്പെടുത്തുക, വർഗീയതയെ ചെറുക്കുക, ഫെഡറലിസം സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രക്ഷോഭം.  സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മാതൃകാ ജനപക്ഷ നയങ്ങൾക്ക് തുടർച്ച അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതായിരുന്ന ധർണയിലെ പങ്കാളിത്തം. കോട്ടയം സിവിൽ സ്റ്റേഷനിൽ സംസ്ഥാന സെക്രട്ടറി വി കെ ഷീജ ധർണ ഉദ്ഘാടനം ചെയ്തു. കോട്ടയം ടൗണിൽ സംസ്ഥാന കമ്മിറ്റിയംഗം ഇ മുഹമ്മദ് ബഷീറും പാലായിൽ സംസ്ഥാന കമ്മിറ്റിയംഗം കെ വിജയകുമാറും വൈക്കത്ത് സംസ്ഥാന കമ്മിറ്റിയംഗം ടി കെ അബ്ദുൾ ഗഫൂറും ആർപ്പൂക്കര- ഏറ്റുമാനൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോയൽ ടി തെക്കേടവും ചങ്ങനാശേരിയിൽ ജില്ലാ ട്രഷറർ സന്തോഷ് കെ കുമാറും കാഞ്ഞിരപ്പള്ളിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാറും പാമ്പാടിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി സാബുവും ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News