379 പേർക്ക് കോവിഡ്



കോട്ടയം  ജില്ലയിൽ 379 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 377 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകനും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ രണ്ട് പേർ രോഗബാധിതരായി. പുതുതായി  4963 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.    രോഗം ബാധിച്ചവരിൽ 185 പുരുഷന്മാരും 158 സ്ത്രീകളും 36 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   676 പേർ രോഗമുക്തരായി.  3786 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 78,556 പേർ കോവിഡ് ബാധിതരായി. 74,590 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ  17,906  പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. Read on deshabhimani.com

Related News