അതിരമ്പുഴയിൽ ആകാശപ്പൂരം

അതിരമ്പുഴ പള്ളി തിരുനാളിന്റെ ഭാഗമായി ബുധനാഴ്‌ച രാത്രി നടന്ന വെടിക്കെട്ടിന്റെ ദൃശ്യം ഫോട്ടോ/ എ ആർ അരുൺരാജ്


 ഏറ്റുമാനൂർ ദൃശ്യവിരുന്നൊരുക്കി അതിരമ്പുഴ വെടിക്കെട്ട്. ബുധൻ വൈകിട്ട്‌ 8.30ന് ആരംഭിച്ച്  9.30 വരെ ഒരു മണിക്കൂർ തുടർച്ചയായി നടന്ന വെടിക്കെട്ട് ജനം ഹർഷാരവത്തോടെയാണ്‌ സ്വീകരിച്ചത്‌. വ്യാഴം വൈകിട്ട് ഏഴിന് നേർച്ച വസ്തുക്കളുടെ ലേലം നടക്കും. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും. അതിരമ്പുഴ സെന്റ്‌ മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ബുധനാഴ്ച നടന്ന തിരുനാൾ പ്രദക്ഷിണത്തിനെത്തിയത്‌ ജനസാഗരങ്ങളാണ്‌. വലിയ പള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം ചെറിയ പള്ളിക്ക് വലംവച്ച് തിരികെയെത്തി വലിയപള്ളിയും ചുറ്റിയാണ് സമാപിച്ചത്. 22 വിശുദ്ധരുടെ സ്വരൂപങ്ങൾ പ്രദക്ഷിണത്തിലുണ്ടായിരുന്നു. മുന്നിൽ ഉണ്ണിയേശുവിന്റെയും പിന്നിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പൊൻ വെള്ളിക്കുരിശുകളും തഴക്കുട, ആലവട്ടം, വെഞ്ചാമരം തുടങ്ങിയവയും ചെണ്ടമേളങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി.  Read on deshabhimani.com

Related News