മോദിയെ തുറന്നുകാട്ടി ഡോക്യുമെന്ററി: പ്രദർശനം കാണാൻ വൻ ജനാവലി



കോട്ടയം സംഘപരിവാർ ഭീഷണികളെ അവഗണിച്ച്‌ കോട്ടയം നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ബിബിസിയിൽ സംപ്രേക്ഷണം ചെയ്‌ത "ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യൻ' എന്ന ഡോക്യുമെന്ററിയാണ്‌ പി രാഘവൻ പഠനകേന്ദ്രം, ഡിവൈഎഫ്‌ഐ കോട്ടയം ബ്ലോക്ക്‌ കമ്മിറ്റി, പുരോഗമന കലാസാഹിത്യസംഘം എന്നിവ ചേർന്ന്‌ പ്രദർശിപ്പിച്ചത്‌. തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ വലിയ സ്‌ക്രീനിൽ നടത്തിയ പ്രദർശനം കാണാൻ നിരവധി പേരെത്തി. ഡോക്യുമെന്ററിക്കെതിരെ സംഘപരിവാർ പലയിടത്തും അക്രമം നടത്തിയ സാഹചര്യത്തിൽ കനത്ത പൊലീസ്‌ സംഘവും സ്ഥലത്തെത്തി. പ്രദർശന സ്ഥലത്തേക്ക്‌ ബിജെപി പ്രവർത്തകർ മാർച്ച്‌ നടത്തിയെങ്കിലും സെൻട്രൽ ജങ്‌ഷനിൽ പൊലീസ്‌ തടഞ്ഞു.  പ്രദർശനത്തിന്‌ മുന്നോടിയായി ചേർന്ന പൊതുയോഗത്തിൽ പി രാഘവൻ പഠനകേന്ദ്രം ചെയർമാൻ ബി ശശികുമാർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യസംഘം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി പി പത്മകുമാർ, തിരുവാർപ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജയൻ കെ മേനോൻ, ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ എം പി പ്രതീഷ്‌, സെക്രട്ടറി പ്രവീൺ തമ്പി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News