2331കിടക്കകൾ സജ്ജം



 കോട്ടയം ജില്ലയിൽ കോവിഡ് ചികിത്സയ്ക്കായി ആശുപത്രികളിലും മറ്റ്‌ കേന്ദ്രങ്ങളിലുമായി കിടക്കകളുടെ സൗകര്യം ആവശ്യത്തിലേറെ. നിലവിലെ സാഹചര്യം നേരിടാൻ 2331 കിടക്കകൾ സജ്ജമാക്കി. മെഡിക്കൽ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, മറ്റു കോവിഡ് ആശുപത്രികൾ, സിഎസ്എൽടിസി, സിഎഫ്എൽടിസി, ഡൊമിസിലിയറി കെയർ സെന്ററുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ്‌ കിടക്കകൾ ഒരുക്കിയിട്ടുള്ളതെന്ന്‌ സഹകരണ മന്ത്രി വി എൻ  വാസവൻ പറഞ്ഞു.  സർക്കാർ മേഖലയിൽ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി 1257 കിടക്കകളുണ്ട്. ഇതിൽ 268 എണ്ണം ഓക്സിജൻ സൗകര്യമുള്ളവയാണ്‌. മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപത്രിയിലുമായി ഓക്സിജൻ സൗകര്യമുള്ള 108 എണ്ണവും 28 ഐസിയു കിടക്കകളും, 13 നോൺ ഇൻവേസീവ് വെന്റിലേഷൻ(എൻഐവി) കിടക്കകളും 13 വെന്റിലേറ്ററുകളുമുണ്ട്. കോവിഡ് ആശുപത്രികളിൽ 120 ഓക്സിജൻ കിടക്കകളുണ്ട്. രണ്ടു സിഎസ്എൽടിസികളിൽ 186, സിഎഫ്എൽടിസിയിൽ 100, ഡിസിസിയിൽ 70 കിടക്കകളുമുണ്ട്. 18 സ്വകാര്യ ആശുപത്രികളിലായി 1074 എണ്ണമുണ്ട്. ഇതിൽ 499 എണ്ണം ഓക്സിജൻ സൗകര്യമുള്ളതാണ്. 61 ഐസിയു 14 നോൺ ഇൻവേസീവ് വെന്റിലേഷനുള്ള കിടക്കകളും 20 വെന്റിലേറ്ററുകളുമുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സിഎഫ്എൽടിസികൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി കലക്ടർക്ക് നിർദേശം നൽകി.   Read on deshabhimani.com

Related News