1706 പേർക്ക് രോഗമുക്തി 3672 പേർക്ക്‌ കോവിഡ്



കോട്ടയം  ജില്ലയിൽ 3672 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻപേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 91 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1706 പേർ രോഗമുക്തരായി. 6749 പരിശോധനാഫലങ്ങളാണ്‌ ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1656 പുരുഷൻമാരും 1603 സ്ത്രീകളും 413 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 649 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 19698 പേർ ചികിത്സയിലുണ്ട്‌. ഇതുവരെ ആകെ 3,77,004 പേർ കോവിഡ് ബാധിതരായി. 3,54,487 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 33,614 ക്വാറന്റൈനിൽ കഴിയുന്നു. Read on deshabhimani.com

Related News