32 പേർക്ക്‌ ഒമിക്രോൺ



കോട്ടയം ജില്ലയിൽ 32 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അറിയിച്ചു. ജില്ലയിൽ മൊത്തം 17,732 കോവിഡ് രോഗികളുണ്ട്‌. 16,906 പേർ വീടുകളിൽ ക്വാറന്റൈനിലാണ്‌. 826 പേർ ആശുപത്രികളിലുണ്ട്. 222 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചു. ജില്ലയിൽ 99.29 ശതമാനം പേർ ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു. 84.78 ശതമാനം പേർ രണ്ടു ഡോസുമെടുത്തു. 31,967 പേർ കരുതൽ ഡോസെടുത്തു. ആവശ്യത്തിന് കോവിഡ് വാക്സിൻ സ്റ്റോക്കുണ്ട്. ജനുവരിയിൽ കോവിഡ് മരണനിരക്കിൽ കുറവുണ്ട്. ഡിസംബറിൽ 70 മരണവും ജനുവരിയിൽ ഇതുവരെ 35 മരണവും റിപ്പോർട്ട് ചെയ്തു. മരിച്ചവരെല്ലാം മറ്റ് അസുഖബാധിതർ കൂടിയായിരുന്നുവെന്നും ഡിഎംഒ പറഞ്ഞു. Read on deshabhimani.com

Related News