കോട്ടയം എ വിഭാഗത്തിൽ പിടിച്ചുകെട്ടാം; പ്രതിരോധിക്കാം



 കോട്ടയം കോവിഡ്‌ വ്യാപനം കണക്കാക്കുന്ന എ, ബി, സി തരംതിരിക്കൽ ചൊവ്വാഴ്‌ച മുതൽ പ്രാബല്യത്തിൽ. ഗുരുതര സ്ഥിതിവിശേഷമില്ലാത്ത എ വിഭാഗത്തിലാണ്‌ കോട്ടയം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ചേർന്ന  ജില്ലാതല അവലോകനയോഗം തീരുമാനിച്ചു.  വിവിധതലങ്ങളിലുള്ള കോവിഡ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ജാഗ്രതാസമിതികൾ ഊർജസ്വലമാക്കാനായി ബുധൻ പകൽ 11ന് ജില്ലാ-, -ബ്ലോക്ക്, -ഗ്രാമ പഞ്ചായത്ത്, -നഗരസഭ അധ്യക്ഷരുടെയും ആരോഗ്യസ്ഥിരംസമിതി അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഓൺലൈനായി ചേരും.   നിയന്ത്രണം പാലിച്ച് കോവിഡ് വ്യാപനം തടയാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആൾക്കൂട്ടമുണ്ടാകാനിടയുള്ള പൊതുസ്ഥലങ്ങളിൽ കുട്ടികളുമായി പോകുന്നത് ഒഴിവാക്കണമെന്നും കലക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു. രോഗം ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങാതെ ശ്രദ്ധിക്കണം. ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ പൊലീസിന് നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി ഡി ശിൽപ പറഞ്ഞു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത്ത്, സബ് കലക്ടർ രാജീവ് കുമാർ ചൗധരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ  ബിന്ദുകുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട്‌ ഡയറക്ടർ പി  എസ് ഷിനോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ, ഡോ. കെ കെ ശ്യാംകുമാർ, ഷറഫ് പി ഹംസ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News