റവന്യു സർട്ടിഫിക്കറ്റ് പരിശോധിക്കാം



കോട്ടയം  സ്‌കോളർഷിപ്പുകൾ അടക്കമുള്ള വിവിധ ഓൺലൈൻ അപേക്ഷകൾക്കായി അപേക്ഷകർ നൽകുന്ന 'ഇ ഡിസ്ട്രിക്റ്റ്' റവന്യൂ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി പരിശോധിക്കാം. ഇത്‌ സംബന്ധിച്ച്‌ അക്ഷയ കേന്ദ്രങ്ങൾക്ക് കലക്ടർ ഡോ. പി കെ  ജയശ്രീ നിർദേശം നൽകി.   ‘ഇ-ഡിസ്ട്രിക്റ്റ്' പേജിലെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ടാബ് വഴി പരിശോധിക്കാനാണ് അക്ഷയ സംരംഭകർക്ക് നിർദേശം നൽകിയിട്ടുള്ളത്. ‘ഇ ഡിസ്ട്രിക്റ്റ്' റവന്യു സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി അപേക്ഷ നൽകാൻ അക്ഷയകേന്ദ്രങ്ങളെ മാത്രം പൊതുജനങ്ങൾ സമീപിക്കണം. അപേക്ഷ സമർപ്പിക്കാനായി വ്യാജ റവന്യു സർട്ടിഫിക്കറ്റുകൾ അക്ഷയകേന്ദ്രങ്ങൾക്ക് നൽകിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. Read on deshabhimani.com

Related News