‘കേറി വാ മക്കളെ ------’ ഒരുക്കങ്ങൾ തകൃതി



കോട്ടയം ജൂൺ ഒന്നിന്‌ സ്‌കൂൾ തുറക്കാനിരിക്കെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്‌ കടന്നു.  സ്‌കൂൾ കെട്ടിടങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പ്രവർത്തന ക്ഷമത വ്യാഴാഴ്‌ച മുതൽ നേരിട്ട്‌ പരിശോധിക്കും. കെട്ടിടത്തിന്റെയും വാഹനങ്ങളുടെയും ഫിറ്റ്‌നസ്സ്, പാചകപ്പുരയുടെയും പാചക സാമഗ്രികളുടെയും ശുചീകരണം, കുടിവെള്ള സ്രോതസ്സുകളുടെ ശുചീകരണം, അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റൽ തുടങ്ങിയ കാര്യങ്ങളാണ്‌ പരിശോധിക്കുന്നത്‌. 29ന്‌ മുമ്പ്‌  പരിശോധന പൂർത്തിയാക്കി മുന്നൊരുക്കങ്ങൾ വിലയിരുത്തും. അതത് ദിവസങ്ങളിലെ റിപ്പോർട്ട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കൈമാറും. ഫിറ്റ്‌നസില്ലാത്ത കെട്ടിടങ്ങൾക്ക് പകരം സംവിധാനം ഏർപ്പെടുത്തും.  സ്‌കൂൾ പരിസരം ശുചീകരിക്കുന്ന പ്രവൃത്തികളും നടന്നുവരികയാണ്‌. ഡിവൈഎഫ്‌ഐ അടക്കം  വിവിധ സംഘടകൾ ഇതിനായി സന്നദ്ധ പ്രവർത്തനം നടത്തുന്നുണ്ട്‌. കാടുകൾ നീക്കി പരമാവധി സുരക്ഷ ഉറപ്പാക്കും. വിദ്യാർഥികൾക്കുള്ള യൂണിഫോം വിതരണം പൂർത്തിയായി. പാഠപുസ്തക വിതരണം അന്തിമഘട്ടത്തിലാണ്. അധ്യാപകർക്കുള്ള പരിശീലനം വ്യാഴാഴ്‌ച പൂർത്തിയാകും. Read on deshabhimani.com

Related News