354 പേര്‍ക്ക് കോവിഡ്



കോട്ടയം ജില്ലയിൽ 354 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധ. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലുപേർ രോഗബാധിതരായി. പുതുതായി 4794 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 175 പുരുഷന്മാരും 141 സ്ത്രീകളും 38 കുട്ടികളുമുണ്ട്‌. 60 വയസിന്‌ മുകളിലുള്ള 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 449 പേർ രോഗമുക്തരായി. 4082 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 78176 പേർ കോവിഡ് ബാധിതരായി. 73914 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 18007 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവർ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിൽ: കോട്ടയം 43, അയ്മനം- 23, മുത്തോലി- 18, അയർക്കുന്നം-13, മുണ്ടക്കയം- 11, ചങ്ങനാശേരി10, മാഞ്ഞൂർ- 9, നീണ്ടൂർ, അതിരമ്പുഴ, കാഞ്ഞിരപ്പള്ളി 8, കാണക്കാരി, മറവന്തുരുത്ത്, കടനാട്, ആർപ്പൂക്കര, ഭരണങ്ങാനം, ഏറ്റുമാനൂർ, കറുകച്ചാൽ, പാല, കരൂർ, അകലക്കുന്നം -7, പാമ്പാടി, ഉഴവൂർ, തലയോലപ്പറമ്പ്, കിടങ്ങൂർ, വാകത്താനം, മണർകാട്, മരങ്ങാട്ടുപിള്ളി -6, കുറിച്ചി, വൈക്കം, കൂരോപ്പട, വെള്ളാവൂർ, വിജയപുരം, മീനച്ചിൽ- 5, തിരുവാർപ്പ്, വാഴപ്പള്ളി, പാറത്തോട്  -4, ചിറക്കടവ്, മുളക്കുളം, ചെമ്പ്, ഈരാറ്റുപേട്ട, രാമപുരം, കുമരകം, പനച്ചിക്കാട്, പുതുപ്പള്ളി- 3, കൂട്ടിക്കൽ, മണിമല, എരുമേലി, പായിപ്പാട്, പള്ളിക്കത്തോട്, കുറവിലങ്ങാട്, തലയാഴം, മാടപ്പള്ളി -2, കോരുത്തോട്, വാഴൂർ, മേലുകാവ്, നെടുംകുന്നം, വെച്ചൂർ, കൊഴുവനാൽ, കല്ലറ, പൂഞ്ഞാർ, മീനടം- 1. Read on deshabhimani.com

Related News